79 തവണ രക്തം ദാനം ചെയ്തും, വിദ്യാര്‍ഥികളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായ് പുസ്തക ചങ്ങാത്ത പദ്ധതി നടപ്പിലാക്കുകയും ചെയ്ത മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ മേജര്‍ പി ജെ സ്‌റ്റൈജുവിനെ തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബ് ആദരിച്ചു. എന്‍എസ്എസ് കരയോഗ ഹാളില്‍ നടന്ന ആദരണ ചടങ്ങില്‍ സാഹിത്യകാരനും അധ്യാപകനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരി പൊന്നാടഅണിയിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിതാ അരവിന്ദന്‍, വൈസ് ചെയര്‍മാന്‍ കെ.കെ.ജ്യോതിരാജ് കൗണ്‍സിലര്‍ രതി ജനാര്‍ദ്ദനന്‍ , പി.ഐ. ലാസര്‍ മാസ്റ്റര്‍ സഹദേവന്‍, ബാലന്‍ വാറനാട്ട് , രവികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. മേജര്‍ പി.ജെ. സ്‌റ്റൈജു മറുപടി പ്രസംഗം നടത്തി.



