ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യൂണിറ്റ് അംഗവും, പെരുമ്പിലാവ് ആല്‍ത്തറ എല്‍.എം.യു.പി.സ്‌ക്കൂളില്‍ നിന്നും 36 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നു വിരമിച്ച അധ്യാപികയുമായ എം.സി കുഞ്ഞീറ്റി ടീച്ചറെ ശതാബ്ദി വര്‍ഷത്തില്‍ യൂണിറ്റ് അംഗങ്ങള്‍ ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് റ്റി.കെ രവി പൊന്നാടയണിയിച്ചു. കുന്നംകുളം നഗരസഭാംഗം ബീന ബാബു മുഖ്യാഥിതിയായി. ബ്ലോക്ക്‌സെക്രട്ടറി സി.ജി. ജോബ്‌രാജ് , യൂണിറ്റ് സെക്രട്ടറി കെ.എം.സൂസന്ന , പി.കെ.വേലു , സാംസ്‌കാരി വേദി കണ്‍വീനര്‍ ഡെന്നീസ് മങ്ങാട് , വനിതാവേദി കണ്‍വീനര്‍ ഇ.എം.ബീവാത്തു , ടി.കെ. ജാനകി എന്നിവര്‍ സംസാരിച്ചു. സുശീല , രമ , പി.ജി.റോയ് , കമലാകരന്‍ , ആശാലത എന്നിവര്‍ നേതൃത്വം നല്‍കി..



