31.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Punnayurkulam വിവിധ ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് അയിരൂര്‍ ബ്ലോക്ക് ഡിവിഷന്‍

വിവിധ ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് അയിരൂര്‍ ബ്ലോക്ക് ഡിവിഷന്‍

69

മുന്‍ ജനപ്രതിനിധിയും, അധ്യാപകനും, നാടിന്റെ വഴികാട്ടിയുമായിരുന്ന സി പി മമ്മികുട്ടി മാസ്റ്ററുടെ ആറാം ഓര്‍മദിനത്തിന്റെ ഭാഗമായി അയിരൂര്‍ ബ്ലോക്ക് ഡിവിഷന്‍ സുമനസ്സുകളുടെ സഹകരണത്താല്‍ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഭവനം, ചികിത്സ, വിദ്യാഭ്യാസം, ക്ഷേമപെന്‍ഷന്‍ ഡെസ്‌ക്, റിലീഫ് സെല്‍ തുടങ്ങിയ വിവിധ ഷേമ പദ്ധതികളുടെ ഉദ്ഘാടനം പ്ലസന്റ് പാലസില്‍ പി പി സുനീര്‍ എംപി നിര്‍വഹിച്ചു. ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് അയിരൂര്‍ ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ എം ഹിലാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. മമ്മിക്കുട്ടി മാസ്റ്ററുടെ പത്‌നി ഹഫ്‌സ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീന സുന്ദരന്‍, ഷാജിറാ മാമന്‍, റിസ്വാന ഷഹീര്‍, മുന്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സൗദാമിനി, പ്രവാസി കോടത്തൂര്‍ മൊയ്തുണ്ണി മാസ്റ്റര്‍, അബ്ദു മാസ്റ്റര്‍, അധ്യാപക പ്രതിനിധി ലീന ടീച്ചര്‍, പെന്‍ഷനേഴ്‌സ് യൂണിയന്‍ സെക്രട്ടറി മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് കോട്ട് ഉള്‍പ്പെടെ മുഴുവന്‍ യൂണിഫോമും അയിരൂര്‍ ബ്ലോക്ക് ഡിവിഷന്റെ ഉപഹാരമായി നല്‍കി. ഡിവിഷന്റെ ഭദ്രം ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡോറുകളുടെ വിതരണവും നടത്തി. അഡ്വക്കറ്റ് എം റസാക്ക് തുടഹ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!