ചൂണ്ടല്‍ പഞ്ചായത്തില്‍ വീണ്ടും തെരുവ് നായ ആക്രമണം. തലക്കോട്ടുകരയില്‍ വീട്ടമ്മക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന തലക്കോട്ടുകര മുതുവീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ശോഭക്കാണ് (59) നായയുടെ കടിയേറ്റത്.കൈക്ക് കടിയേറ്റ ഇവരെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഇതേ നായ ഐക്കരവീട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ രണ്ട് ആട്ടിന്‍ കുട്ടികളെയും കടിച്ചിട്ടുണ്ട്.നാട്ടുകാര്‍ പിന്തുടര്‍ന്ന് മഴുവഞ്ചേരിയില്‍ വെച്ച് നായയെ പിടികൂടി കൂട്ടിലടച്ചിട്ടുണ്ട്.നായക്ക് പേവിഷബാധ ഉള്ളതായി സംശയിക്കുന്നതിനാല്‍ നിരീക്ഷണത്തിലാണ്മാസങ്ങള്‍ക്ക് മുന്‍പാണ് തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ചൂണ്ടല്‍ ഗവ.യു.പി.സ്‌കൂളിന് രണ്ട് ദിവസം അവധി നല്‍കേണ്ട സാഹചര്യമുണ്ടായത്. സംസ്ഥാനത്ത് തന്നെ ആദ്യ സംഭവമായിരുന്നു തെരുവ് നായ ശല്യത്തെ തുടര്‍ന്നുള്ള സ്‌കൂള്‍ അവധി. സംഭവം വിവാദമായതോടെ തെരുവ് നായ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം പ്രത്യേക യോഗം ഭരണസമിതി വിളിച്ചു ചേര്‍ത്തിരുന്നു.നായകള്‍ക്കായി ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെങ്കിലും മാസങ്ങള്‍ പിന്നിടുമ്പോഴും തീരുമാനം നടപ്പിലാക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ചയാണ് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.



