33.1 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Punnayurkulam പുന്നയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടത്തി

പുന്നയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടത്തി

2857

പുന്നയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടത്തി.എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പില്‍ 29 വയസ്സുള്ള സാന്ദ്ര സന്തോഷിനെയാണ് ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച്ച രാവിലെ 11:45 ഓട് കൂടിയാണ് സംഭവം പുറത്തറിയുന്നത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വടക്കേക്കാട് വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടക്കേണ്ട കോണ്‍ഫ്രസിന് കാണാതായപ്പോള്‍ സഹപാഠികള്‍ വിളിച്ചു നോക്കുകയായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിഞ്ഞാല്‍ സമീപത്തുള്ള അംഗന്‍വാടിയിലേക്ക് വിളിക്കുകയും ടീച്ചര്‍ വന്ന് നോക്കിയപ്പോഴാണ് സബ് സെന്റര്‍ നോടു ചേര്‍ന്നുള്ള റിസപ്ഷന്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇതിനോട് ചേര്‍ന്നാണ് ഇവരുടെ താമസസ്ഥലം. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.സിനിയാണ് മാതാവ്.

 

ADVERTISEMENT
error: Content is protected !!