വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പെരുമ്പിലാവ് അന്‍സാര്‍ ക്യാമ്പസില്‍ സൗരോര്‍ജ സിഗ്‌നല്‍ ലൈറ്റ് സംവിധാനം സ്ഥാപിച്ചു. ‘അന്‍സാര്‍ വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദ സോളാര്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചത്.ഇലക്ട്രിക് എഞ്ചിനീയര്‍ വിഭാഗത്തിലെ കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘമാണ് സംവിധാനം സ്ഥാപിച്ചത്. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനും സംവിധാനം സഹായകമാകും.വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ക്യാമ്പസില്‍ സമാനമായ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കുമെന്നും ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് അറിയിച്ചു.



