കണ്ട് കിട്ടിയ പണം ഉടമയ്ക്ക് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.എരുമപ്പെട്ടി സ്‌കൂളിന് മുന്നിലുള്ള പാര്‍ക്കിലെ ഓട്ടോ ഡ്രൈവറായ പഴവൂര്‍ പുത്തന്‍പീടികയില്‍ മുഹമ്മദാലിക്കാണ് എരുമപ്പെട്ടി എ.ടി.എംന് സമീപത്ത് നിന്ന് പേഴ്‌സും 11000 രൂപയും കണ്ട് കിട്ടിയത്. മങ്ങാട് ചാത്തന്‍കുളം ആശാരി വീട്ടില്‍ ശാരി ഷൈജുവിന്റെയാണ് പണമടങ്ങിയ പേഴ്‌സ്. ഇതില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ച് ഉടമയെ അറിയിക്കുകയും പിന്നീട് എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ വെച്ച് ഉടമയ്ക്ക് പണവും പഴ്‌സും കൈമാറുകയും ചെയ്തു.



