എരുമപ്പെട്ടി പഞ്ചായത്ത് മിനി സ്റ്റേഡിയം ഗ്രൗണ്ടിന്റെ മതില്‍ തകര്‍ന്നു വീണു.നിര്‍മ്മാണത്തിലെ അപകതയും. അഴിമതിയും അന്വേഷിക്കണം മെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.2025 – 26 വര്‍ഷത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇതിനെ നീക്കിവെച്ചിരുന്നത്.ആദ്യഘട്ടമായി ചുറ്റുമതില്‍ നിര്‍മ്മാണം നടന്നു. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് മതില്‍ തകര്‍ന്നുവീണു.നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം എം.ബി.വിജീഷ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
സി.പി.എം ഏരിയ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായഎസ്.ബസന്ത് ലാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എരുമപ്പെട്ടി പഞ്ചായത്തില്‍ നടത്തിയ അഴിമതികളുടെ തുടര്‍ച്ചയാണ് ഈ ചുറ്റുമതിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.(ആശ)േകഴിഞ്ഞ അഞ്ചുവര്‍ഷംവര്‍ഷം എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ നടന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളുടെയും അവസ്ഥ ഇതുതന്നെയാണ് എന്നും കോണ്‍ഗ്രസ് ആരോപിച്ചു.പഞ്ചായത്ത് ഓഫീസ് കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ നടന്ന മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷിക്കുകയും അഴിമതി പുറത്തുകൊണ്ടുവരിയും വേണമെന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും മെമ്പര്‍മാര്‍ അറിയിച്ചു.



