32.8 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Perumpilavu കരിക്കാട് ഭട്ടിമുറി ശ്രീ കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ സര്‍പ്പബലി നടത്തി

കരിക്കാട് ഭട്ടിമുറി ശ്രീ കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ സര്‍പ്പബലി നടത്തി

13

കന്നിമാസത്തിലെ ആയില്യം നാളില്‍ കരിക്കാട് ഭട്ടിമുറി ശ്രീ കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ സര്‍പ്പബലി നടത്തി. ദീപാരാധനയ്ക്ക് ശേഷം പാതിരികുന്നത്ത് മനയ്ക്കല്‍ അമല്‍ കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരി എന്നിവരുട മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. നക്ഷത്രം, ഗ്രഹം, വസ്തുപരമായ ദോഷങ്ങള്‍ അകറ്റി ഐശ്വര്യപൂര്‍ണ്ണമായ ജീവിതം സാധ്യമാകുന്നതിനു വേണ്ടിയാണ് സര്‍പ്പബലി നടത്തുന്നത്. ക്ഷേത്ര ഭരണ സമതി പ്രസിഡന്റ് ബി.ടി.എന്‍ വിജയന്‍ നമ്പൂതിരി, ഊരാളന്‍ ശ്രീകുമാര്‍ നമ്പൂതിരി, സെക്രട്ടറി കെ.ആര്‍. ഉണ്ണിക്കുട്ടന്‍, സി.യു.നായര്‍, ബാബു വില്ലയില്‍, മോഹനന്‍ പിള്ള, കുട്ടന്‍ ശേഖരത്ത്, ശാന്ത ബാലകൃഷ്ണന്‍, രതി നാരായണന്‍, മല്ലിക എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ആയിരത്തിലധികം ഭക്തര്‍ സര്‍പ്പബലിവഴിപാടില്‍ പങ്കെടുത്തു

 

ADVERTISEMENT
error: Content is protected !!