32.8 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kunnamkulam കായികമേളയില്‍ ആദ്യ സ്വർണം ആതിഥേയര്‍ക്ക്

കായികമേളയില്‍ ആദ്യ സ്വർണം ആതിഥേയര്‍ക്ക്

42

ജില്ലാ കായികമേള: ആദ്യ സ്വര്‍ണം ആതിഥേയര്‍ക്ക്. രാവിലെ നടന്ന ആദ്യ ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍
ആതിഥേയരായ കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുജിത് പ്രമോദാണ് മീറ്റിലെ ആദ്യ പൊന്നണിഞ്ഞത്. ഇടുക്കി സ്വദേശിയായ സുജിത്, ദിനംപ്രതി കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന പ്രമോദ്-ശ്രീദേവി ദമ്പതികളുടെ മകനാണ്. പ്രമുഖ പരിശീലകന്‍ സന്തോഷിന്റെ ശിക്ഷണത്തിലാണ് സുജിത് കായികരംഗത്ത് മുന്നേറുന്നത്. ആദ്യ ഇനത്തില്‍ തന്നെ സ്വര്‍ണം നേടി തിളങ്ങിയ സുജിതിന് ഇനി വരും ദിവസങ്ങളില്‍ 800 മീറ്റര്‍, 3000 മീറ്ററിലും പോരാട്ടത്തിനിറങ്ങാനുണ്ട്.

 

ADVERTISEMENT
error: Content is protected !!