30.1 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Perumpilavu കുന്നംകുളം ഉപജില്ലാ കായികമേളയിൽ കൊരട്ടിക്കര ഗവ: യു പി സ്‌കൂളിന് മിന്നും വിജയം

കുന്നംകുളം ഉപജില്ലാ കായികമേളയിൽ കൊരട്ടിക്കര ഗവ: യു പി സ്‌കൂളിന് മിന്നും വിജയം

23

കുന്നംകുളം ഉപജില്ലാ കായികമേളയില്‍ മിന്നും വിജയം കരസ്ഥമാക്കി കൊരട്ടിക്കര ഗവ: യു പി സ്‌കൂള്‍.എല്‍ പി കിഡീസ് ആണ്‍കുട്ടികളുടെ വിഭാഗം 100 മീറ്റര്‍, 50 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വി എസ് അനുരാഗും, എല്‍ പി കിഡീസ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്റര്‍, 50 മീറ്റര്‍ ഒന്നാം സ്ഥാനവും ലോങ് ജംപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി കെ എസ് സായ്ശ്രീയും കൊരട്ടിക്കര സ്‌കൂളിന്റെ അഭിമാന താരങ്ങളായി. സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ അധ്യാപകരും രക്ഷിതാക്കളും കടവല്ലൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കായിക പ്രതിഭകളെ ആദരിച്ചു. ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം എ അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീം, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന അഷറഫ്, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി, വാര്‍ഡ് മെമ്പര്‍ രേഷമ, പിടിഎ വൈസ് പ്രസിഡണ്ട് ഫസലു, എംപിടിഎ പ്രസിഡണ്ട് പി വി സബിത, എസ്എംസി ചെയര്‍പേഴ്‌സണ്‍ കെ കെ സുനിത, മുതിര്‍ന്ന അദ്ധ്യാപിക പാര്‍വ്വതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ജിഷ സ്വാഗതവും ശബ്‌ന നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌കൂളില്‍ നിന്നും കൊരട്ടിക്കര സെന്ററിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയില്‍ റാലിയും നടത്തി.

ADVERTISEMENT
error: Content is protected !!