എളവള്ളി ഇടവകയില്‍ പുതുതായി നിര്‍മ്മിക്കുന്ന കപ്പേളയുടെ കല്ലിടല്‍ കര്‍മ്മം നടന്നു. എളവള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എതിര്‍വശത്തായി വിശുദ്ധ അന്തോണീസിന്റെ നാമധേയത്തില്‍ നിര്‍മ്മിക്കുന്ന കപ്പേളയുടെ കല്ലിടല്‍ കര്‍മ്മം ഇടവക വികാരി ഫാ ഫ്രാങ്ക്ളിന്‍ കണ്ണനായ്ക്കല്‍ നിര്‍വ്വഹിച്ചു. കപ്പേള നിര്‍മ്മാണകമ്മിറ്റി കണ്‍വീനര്‍ വില്‍സണ്‍ പുലിക്കോട്ടില്‍, ഇടവക ട്രസ്റ്റിമാരായ ആല്‍ബിന്‍ ആന്റോ, വിന്‍സെന്റ് കാഞ്ഞിരത്തിങ്കല്‍ സൈമണ്‍ വടുക്കൂട്ട് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഇടവകാംഗങ്ങളായ വിശ്വാസികള്‍ ചടങ്ങില്‍ സംബന്ധിച്ചു.



