30.1 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Erumapetty ദില്ലി സമരം; കോണ്‍ഗ്രസ് നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

ദില്ലി സമരം; കോണ്‍ഗ്രസ് നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

17

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ നടന്ന സമരത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പന്നിത്തടത്ത് നടന്ന പ്രകടനം ഡി.സി.സി സെക്രട്ടറി വി.കെ.രഘു സ്വാമി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സജീവ് ചാത്തനാത്ത് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജു താരു, ബ്ലോക്ക് സെക്രട്ടറിമാരായ പി.കെ.സുലൈമാന്‍, ടി.കെ.സുബ്രമണ്യന്‍, വി.എം.സൈനുദ്ധീന്‍, മണ്ഡലം ഭാരവാഹികളായ റഫീഖ് അയിനിക്കുന്നത്ത്, സുനില്‍, ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!