29.4 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kunnamkulam നരേന്ദ്ര മോദിക്ക് ആശംസകളുമായി കുന്നംകുളത്ത് ബിജെപിയുടെ ‘സേവാ ജ്യോതി യാത്ര’

നരേന്ദ്ര മോദിക്ക് ആശംസകളുമായി കുന്നംകുളത്ത് ബിജെപിയുടെ ‘സേവാ ജ്യോതി യാത്ര’

8

ഭരണകര്‍ത്താവായി 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ അണി നിരന്ന ‘സേവാ ജ്യോതി യാത്ര’ നടത്തി. കുന്നംകുളം ലോട്ടസ് പാലസ് ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച സേവാ ജ്യോതി യാത്ര’ നഗരം ചുറ്റി ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുയോഗം ബിജെപി സംസ്ഥാന വക്താവ് ടി.പി സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം ദയാനന്ദന്‍ മാമ്പുള്ളി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബിജെപി തൃശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ അനീഷ് മാസ്റ്റര്‍, വിപിന്‍ കൂടിയേടത്ത്, കെ എസ് രാജേഷ്, കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ മഹേഷ് തിരുത്തിക്കാട്, സുമേഷ് കളരിക്കല്‍, വിഗീഷ് അപ്പു എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

ADVERTISEMENT
error: Content is protected !!