29.4 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Erumapetty കടങ്ങോട് കോൺഗ്രസിൽ വിഭാഗീയത ; നേതാക്കൾക്കെതിരെ ഡി.സി.സി നടപടി

കടങ്ങോട് കോൺഗ്രസിൽ വിഭാഗീയത ; നേതാക്കൾക്കെതിരെ ഡി.സി.സി നടപടി

51

വിഭാഗീയ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം വൈസ് പ്രസിഡന്റ് എ.എ.അബ്ദുള്‍ മജീദ് മാസ്റ്ററെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഡി.സി.സി സസ്‌പെന്റ് ചെയ്തു. ഇതേ വിഷയത്തില്‍ ഡി.സി.സി സെക്രട്ടറിയായ വി.കെ രഘുസ്വാമിയോട് കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരം വിശദീകരണം തേടിയിട്ടുണ്ട്. കടങ്ങോട് മണ്ഡലത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നതായി ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ.എ അബ്ദുള്‍മജീദ് മാസ്റ്റര്‍, വി.കെ.രഘു സ്വാമി എന്നിവര്‍ക്കെതിരെ ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ കുറച്ച് കാലമായി കടങ്ങോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് രണ്ട് വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ മണ്ഡലം കമ്മറ്റിയുടെ പേരില്‍ രണ്ട് സ്ഥലത്ത് പരിപാടികള്‍ നടത്തിയിരുന്നു. മണ്ഡലം പ്രസിഡന്റ് ഷറഫുവിന്റെ നേതൃത്വത്തില്‍ പന്നിത്തടത്തും വൈസ് പ്രസിഡന്റ് മജീദ് മാസ്റ്ററുടെ നേതൃത്വത്തില്‍ വെളളറക്കാടും ഗാന്ധി ജയന്തി ആചരിച്ചു. വിമത വിഭാഗത്തിന്റെ കൂടെയാണ് ഡി.സി.സി സെക്രട്ടറി വി.കെ.രഘുസ്വാമി. ഇതിന്റെ അടിസ്ഥാനത്തിലാണ് രഘു സ്വാമിയോട് വിശദീകരണം ചോദിച്ചിട്ടുളളത്. മണ്ഡലം കമ്മറ്റിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാതെ മണ്ഡലം കമ്മറ്റിക്ക് എതിരാണ് എന്ന് പ്രഖ്യാപിച്ച് വിമത വിഭാഗത്തിന്റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തതും ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന് കെ.പി.സി.സിയും ഡി.സി.സിയും കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്ത പക്ഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡി.സി.സി നല്‍കിയ കത്തില്‍ പറയുന്നു.ഷറഫു പന്നിത്തടം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഔദ്യോഗിക വിഭാഗം ഈ ആവശ്യം അംഗീകരിക്കുന്നില്ല. അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ എന്ന പേരില്‍ സമാന്തര പരിപാടികളുമായി മറു വിഭാഗം മുന്നോട്ട് പോവുകയാണ്.

 

 

ADVERTISEMENT
error: Content is protected !!