കൂനമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവക ദേവാലയത്തില്‍ജപമാല മാസാചരണത്തോടനുബന്ധിച്ചുള്ള ഹോളി ഫാമിലി യൂണിറ്റിന്റെ ജപമാല സായാഹ്നം നടന്നു. കാരക്കാട്ട് യോഹന്നാന്‍ മത്തായിയുടെ വീട്ടില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെയാണ് ജപമാല സായാഹ്നം നടന്നത്.ഇടവക വികാരി ഫാ. ജെയ്‌സണ്‍ മാറോക്കിയും നിര്‍മ്മല ഭവന്‍ കോണ്‍വെന്റിലെ മദര്‍ സിസ്റ്റര്‍ ആന്‍സിയും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.പയ്യൂര്‍ക്കാവ് പ്രദേശത്തെ ക്രൈസ്തവ വിശ്വാസി സമൂഹം പ്രാര്‍ഥനകളില്‍ പങ്കാളികളായി.പ്രാര്‍ത്ഥനകള്‍ക്കുശേഷം യൂണിറ്റ് പ്രസിഡണ്ടിന്റെയും മറ്റു ഭാരവാഹികളുടെയും നേതൃത്വത്തില്‍ തയ്യാറാക്കിയ സ്‌നേഹവിരുന്നിലും എല്ലാവരും പങ്കു ചേര്‍ന്നു.യൂണിറ്റിന്റെ കൂട്ടായ്മയും ഐക്യവും വിളിച്ചോതിവിശ്വാസി സമൂഹത്തിന് ഒരു പുത്തനുണര്‍വ് നല്‍കുന്നതായിരുന്നു ജപമാല സായാഹ്നം.



