28.2 C
Kunnamkulam
Thursday, October 8, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമീണ വായനശാല വനിതാവേദിയുടെ യോഗ ക്ലാസ്സുകള്‍ക്ക് ആരംഭം

കണ്ടാണശ്ശേരി ഗ്രാമീണ വായനശാല വനിതാവേദിയുടെ യോഗ ക്ലാസ്സുകള്‍ക്ക് ആരംഭം

12

കണ്ടാണശ്ശേരി ഗ്രാമീണ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ യോഗ ക്ലാസ്സുകള്‍ ആരംഭിച്ചു. വായനശാല കേശവേട്ടന്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ യോഗക്ലാസ്സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എം വി പ്രശാന്തന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.വനിതാവേദി കണ്‍വീനര്‍ എ.എം സുമിത അധ്യക്ഷയായി.കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അ നിവ്യ റെനീഷ്,യോഗ അദ്ധ്യാപകന്‍ കെ കെ.ബാബു,യോഗ ടീച്ചര്‍ പ്രിയ ബാബു,വനിതവേദി ഭാരവാഹികളായ കീര്‍ത്തി സജീഷ് ജയലക്ഷ്മി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 6.30 ന് വനിതകള്‍ക്കായാണ് യോഗ ക്ലാസ്സ് സംഘടിപ്പിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!