മുഖ്യാതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗന്യഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യതലസ്ഥാനത്ത് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തിയ സമരത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.മറ്റം സെന്ററില്‍ നടന്ന പൊതുയോഗം കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജയ്സണ്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജു തരകന് അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോണ്‍ കാക്കശ്ശേരി സിമി സ്റ്റല്സണ്, മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായവി ജയശങ്കര്‍, കെ.ജെ. ബിജു, സിംസണ്‍ കൂത്തൂര്‍, എം. എ.ശ്രീകുമാര്‍,പ്രാദേശിക നേതാക്കളായ പി എച്ച് റഷീദ് ടി. ഒ.ജോയ്, ജസ്റ്റിന് കാക്കശ്ശേരി, നിജില്‍ ജോസ് എന്നിവര്‍ സംസാരിച്ചു.



