കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പ് ഐ സി ഡി എസ് പ്രൊജക്റ്റ് ചാവക്കാടിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പോഷണ്‍ മാ 2026 സംഘടിപ്പിച്ചു.പോഷണ്‍ റാലിയും വിപുലമായ ഫുഡ് പ്രദര്‍ശനവും ആഘോഷവും നടത്തി. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചാവക്കാട് ഐ.സി.ഡി.എസ് പ്രൊജക്റ്റിന് കീഴിലുള്ള 126 അങ്കണവാടികളുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് പോഷണ്‍ മാ 2026 ആഘോഷിച്ചത്. പുന്നയൂര്‍ക്കുളം വി.പി. മാമു മെമ്മോറിയല്‍ ഹാളി നടന്ന പരിപാടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വാക്കറ്റ് കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെയും ഗര്‍ഭിണികളുടെയും കൗമാരക്കാരുടെയും മികച്ച ആരോഗ്യ സംരക്ഷണ ലക്ഷ്യമിട്ട് വിപുലമായ പ്രദര്‍ശനവും മേളയും സംഘടിപ്പിച്ചു. മുന്‍കാല ബാല്യകാല പരിചരണവും വിദ്യാഭ്യാസവും ലക്ഷ്യമിട്ട് അങ്കണവാടികളില്‍ ഉപയോഗിക്കുന്ന വിവിധതരം വൈവിധ്യമാര്‍ന്ന പഠന ബോധന സാമഗ്രികള്‍ പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി.സി.ഡി.പി.ഒ പ്രമീള, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ സ്റ്റാഫുകള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, പഞ്ചായത്ത് മുന്‍സിപ്പാലിറ്റി ജനപ്രതിനിധികള്‍ തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.



