കൃഷിയിടത്തിലെ ആദ്യ വിളവ് പഞ്ചായത്ത് പ്രസിഡന്റിന് സമ്മാനിച്ച് കര്‍ഷകന്‍. കാട്ടാകാമ്പാല്‍ പഞ്ചായത്തിലെ കൃഷിയിടത്തിലെ ആദ്യ വിളവെടുത്ത കപ്പ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കറിന് സമ്മാനിച്ച് കര്‍ഷകന്‍ പൂളക്കല്‍ ഭാസ്‌കരന്‍. പൂര്‍ണമായും ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്ത അഞ്ച് കിലോയിലധികം തൂക്കമുള്ള കൂറ്റന്‍ കപ്പയാണ് ഭാസ്‌കരന്‍ പഞ്ചായത്തിലെത്തിച്ചത്.ആദ്യ വിളവ് നാടിന്റെ പ്രഥമ പൗരന് സമ്മാനിക്കണമെന്ന ആഗ്രഹത്തോടെയാണ് ഭാസ്‌കരന്‍ കപ്പ കൈമാറിയത്. മികച്ച വിളവ് നേടിയ ഭാസ്‌കരനെ പ്രസിഡന്റ് അഭിനന്ദിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ പഞ്ചായത്ത് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.കര്‍ഷകന്‍ സമ്മാനിച്ച കപ്പ പുഴുങ്ങി പഞ്ചായത്ത് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും വിതരണം ചെയ്തതും വേറിട്ട അനുഭവമായി.



