ഐ.എം.എ. കുന്നംകുളം ശാഖയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഐ.എം.എ ഹാളില്‍ നിലവിലെ പ്രസിഡന്റ് താജ്‌പോള്‍ പനക്കലിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ പ്രസിഡന്റായി വിന്‍സെന്റ് അക്കര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. പി.ഗോപികുമാര്‍ മുഖ്യാതിഥിയായി. കുന്നംകുളം ഐ.എം.എ. സ്ഥാപക പ്രസിഡന്റ് ഡോ.ചെറിയാന്‍ ജോസഫ് സത്യവാചകം ചൊല്ലി കൊടുത്തു. ടി.അജിത്ത് സെക്രട്ടറിആയും, ലൈജു വിജയന്‍ ട്രഷറര്‍ ആയും ചുമതലയേറ്റു.ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ദേവദാസ് കെ.വി., തൃശൂര്‍ ജില്ലാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിജു കണ്ടാണശ്ശേരി, ഡോ. ജോസഫ് ജോര്‍ജ്, മുന്‍ ശാഖ പ്രസിഡന്റ്ഷമീര്‍ സുലൈമാന്‍, കോശി ജോര്‍ജ്, ഐ.എം.എ. വനിത ഘടകം ചെയര്‍പേഴ്‌സണ്‍ വനജ വേണുഗോപാല്‍, ധന്യ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.



