33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Velur വേലൂര്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

വേലൂര്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

13

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും, പൊതുയോഗവും നടത്തി. പോസ്റ്റ് ഓഫീസ് സെന്ററില്‍ ചേര്‍ന്ന പൊതുയോഗം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് യേശുദാസ് പി.പി. ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഫ്രഡി ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ജുഷ ടീച്ചര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശികുമാര്‍ പാത്രമംഗലം, ഉണ്ണികൃഷ്ണന്‍ വട്ടപ്പറമ്പില്‍, പഞ്ചായത്ത് മെമ്പര്‍ ബദൂല്‍ സൈമണ്‍, വിജീനി ഗോപി, അബു സാലി, സൈമണ്‍ പാടൂര്‍ ചാലയ്ക്കല്‍, പ്രദീപ് പൊടിയട തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!