33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Chavakkad കോണ്‍ഗ്രസ് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി

കോണ്‍ഗ്രസ് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി

13

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.മുന്‍സിപ്പല്‍ ചത്വരത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. നവാസ്, യു.ഡി.എഫ്. കണ്‍വീനര്‍ കെ.വി. ഷാനവാസ്, പി.വി. ബദറുദ്ധീന്‍, കെ.വി. സത്താര്‍, എച്ച്.എം. നൗഫല്‍, എം എസ് ശിവദാസ്,നൗഷാദ് തെക്കുംപുറം, ടി.എച്ച്. റഹീം, കെ.വി. യൂസുഫ് അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!