കണ്ടാണശ്ശേരി, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തുകളെയും ചൊവ്വന്നൂര്‍,മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളെയും കുന്നംകുളം,ചാവക്കാട് താലൂക്കുകളെയും ബന്ധിപ്പിക്കുന്ന മണലൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന റോഡാണ് മറ്റം വാക അന്നകര റോഡ്. എളവള്ളി ഗ്രാമപഞ്ചായത്തിലൂടെയാണ് റോഡിന്റെ ഭൂരിഭാഗവും കടന്നുപോകുന്നത്.
എളവള്ളി ഗ്രാമ പഞ്ചായത്ത് 2020 21 ലെ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം 2021 22 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഈ റോഡിന് പത്തു കോടി അംഗീകരിക്കുകയും രണ്ടുകോടി തന്‍വര്‍ഷ വിഹിതമായി നീക്കി വെയ്ക്കുകയും ചെയ്തു.മറ്റം മുതല്‍ അന്നകര വരെ നാലു റോഡുകള്‍ ചേര്‍ന്നാണ് അന്നകരബകോക്കൂര്‍ബവാകബമറ്റം റോഡ് രൂപീകരിച്ചത് മറ്റം,ചേലൂര്‍ പെരുവെല്ലൂര്‍ റോഡിന്റെ മറ്റം മുതല്‍ ചേലൂര്‍ അതിര്‍ത്തി വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരവും ചേലൂര്‍ബവാക റോഡിന്റെ 2. 410 കിലോമീറ്റര്‍ ദൂരവും വാകബമമ്മായി റോഡിന്റെ 600 മീറ്റര്‍ ദൂരവും അന്നകരബകോക്കൂര്‍റോഡിന്റെ രണ്ട് കി. മി. ദൂരവും ചേര്‍ത്ത് ആറ് കി.മീ ദൂരമാണ് ആകെ റോഡിന്റെ നീളം. ഇതില്‍ രണ്ടു പൊതുമരാമത്ത് റോഡുകളും രണ്ട് ഗ്രാമപഞ്ചായത്ത് റോഡുകളുമാണ് ഉള്‍പ്പെട്ടിരുന്നത്.ഗ്രാമപഞ്ചായത്ത് റോഡുകള്‍ക്ക് പണം ചെലവഴിക്കാനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തല്‍ക്കാലം ഗ്രാമപഞ്ചായത്ത് റോഡുകളെ ഒഴിവാക്കി നിര്‍മ്മാണം തുടങ്ങുന്നതിന് തീരുമാനിക്കുകയായിരുന്നു.അതുപ്രകാരം മറ്റം മുതല്‍ ചേലൂര്‍ അതിര്‍ത്തി വരെ ഒരു കി.മീ. ദൂരവും ചേലൂര്‍ അതിര്‍ത്തി മുതല്‍ വാക മാലതി യു.പി.സ്‌കൂള്‍ വരെ 1.860 കി.മീ. ദൂരവും ആദ്യഘട്ടത്തില്‍ 391.3 ലക്ഷം രൂപ ചെലവ് ചെയ്ത് പൂര്‍ത്തിയാക്കി.എന്നാല്‍ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മണലൂര്‍ എം.എല്‍.എ.മാരും ഈ വിഷയത്തില്‍ ഇടപെട്ടില്ല.വാഹന യാത്രക്കാര്‍ക്കും മഴപെയ്താല്‍ കാല്‍നടയാത്രക്കാര്‍ക്കും ഗതാഗതം സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.പൊതുമരാമത്ത് ഫണ്ട് നിര്‍ദേശിക്കപ്പെട്ട റോഡായതിനാല്‍ ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ ചെലവ് ചെയ്യാനും സാധിക്കാത്ത അവസ്ഥയാണ്.ഈ സാഹചര്യത്തിലാണ് എം.എല്‍.എ.യുടെയും എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ്എളവള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മണച്ചാല്‍ പാലം പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച വാക റെയില്‍വേ ക്രോസ് പരിസരത്ത് സമാപിച്ചു.കോണ്‍ഗ്രസ്എളവള്ളി മണ്ഡലം പ്രസിഡണ്ട് പ്രസാദ് വാക അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സി.സി.ശ്രീകുമാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ജിയോ ഫോക്‌സ്
കോണ്‍ഗ്രസ്പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ. സ്റ്റാന്‍ലി,ബ്ലോക്ക് ഭാരവാഹികളായ എ.ഡി.സാജു സുബിരാജ് തോമസ്,കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് വാഴപ്പിലാത്ത്,ദളിത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി.ബാബു,ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി.ലിംസണ്‍,ഗ്രാമപഞ്ചായത്തംഗം പി.ഡി. ജോസ്,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി.കെ.സുലൈമാന്‍,ആര്‍.എസ്.പി. മണ്ഡലം പ്രസിഡണ്ട് ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.



