ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍ സെന്ററില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയുടെ ഉദ്ഘാടനം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ. ജയശങ്കര്‍ നിര്‍വഹിച്ചു.ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം അലി അധ്യക്ഷതവഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം എസ് മണികണ്ഠന്‍, എം എ അബ്ദുല്‍ റഷീദ്, എന്‍ കെ അബ്ദുല്‍ മജീദ്, എന്‍ എം റഫീഖ്, ബിജു സി ജോബ് സുനില്‍ അരുവായി, തുടങ്ങിയവര്‍ പങ്കെടുത്തു.



