നാലു ദിവസങ്ങളിലായി നടക്കുന്ന ഇരുപത്തിനാലാമത് കുന്നംകളം സെന്റര്‍ മാര്‍ത്തോമ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച മുതല്‍ അക്കിക്കാവ് ദീനബന്ധു മിഷന്‍ സെന്ററില്‍ ആരംഭിച്ചു. സെന്റര്‍ കൊയര്‍ ടീമിന്റെ ഗാന ശുശ്രൂഷയോടെയാണ് കണ്‍വെന്‍ഷനു തുടക്കമായത്. മലങ്കര മാര്‍ത്തോമ സുറിയാനി സഭ കുന്നംകുളം – മലബാര്‍ ഭദ്രാസനദ്ധ്യക്ഷന്‍ അബിവന്ദ്യ ഡോക്ടര്‍ മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ മോസ്റ്റ് റവറന്റ് സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വൈദീക ജീവിതത്തില്‍ അമ്പതു വര്‍ഷം പൂര്‍ത്തികരിക്കുകയും, സഭാ പരമധ്യക്ഷനായി ഇരുപത്തിയഞ്ചു വര്‍ഷം പിന്നിടുകയും ചെയ്ത തിരുമേനിയെ ചടങ്ങില്‍ പൊന്നാടയണിയിച്ചു ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്നു കോഴിക്കോട് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചിലെ വികാരി റവറന്റ് അനീഷ് തോമസ് വചന പ്രഘോഷണം നടത്തി. കണ്‍വെന്‍ഷന്‍ കമ്മിറ്റി പ്രസിഡണ്ട് റവറന്റ് ഫാദര്‍ ലിനു ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ പി.സി റോബര്‍ട്ട് , ട്രഷറര്‍ ഡോക്ടര്‍ സി.ഡി ലതി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും.
Home Bureaus Perumpilavu അക്കിക്കാവില്‍ 24-ാമത് കുന്നംകളം സെന്റര്‍ മാര്‍ത്തോമ കണ്‍വെന്‍ഷന്‍ ആരംഭിച്ചു



