ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിന്റെ നട കരിങ്കല്‍ വിരിച്ച് മോടിപിടിപ്പിക്കുന്ന പ്രവര്‍ത്തി അവസാന ഘട്ടത്തില്‍.17000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ളതില്‍ 13000 സ്‌ക്വയര്‍ഫീറ്റും കരിങ്കല്‍ പാകി കഴിഞ്ഞു.23 ലക്ഷം രൂപയോളം ചെലവു ചെയ്തതാണ് പ്രവൃത്തിപൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള ഏകദേശം 4200 സ്‌ക്വയര്‍ ഫീറ്റ് കൂടി കരിങ്കല്‍ പാകുന്ന പ്രവൃത്തിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായി. 8 ലക്ഷം രൂപ ഇനിയും ചെലവ് വരും. നവരാത്രി ആലോഷത്തിന് മുന്നോടിയായി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് ക്ഷേത്രം ഭാരവാഹികള്‍ ഉദ്ദേശിക്കുനത് . ഇതോടൊപ്പം ക്ഷേത്രനടയിലെ രണ്ടു വലിയ കരിങ്കല്‍ ആനകള്‍ക്ക് പ്രത്യേകം പീഠമുണ്ടാക്കി ഉയര്‍ത്തി സ്ഥാപിക്കുന്ന പവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്.ക്ഷേത്ര സംസ്‌കാരത്തിനും പഴമക്കും ഒട്ടും മാററു കുറയാത്ത രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുന്നതോടെ ക്ഷേത്രത്തിന്റെ മുഖച്ഛായ തന്നെ മാറിയ സ്ഥിതിയാണുള്ളത്.



