നവ മണലൂര്‍ കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതിയുടെ ഭാഗമായി എളവള്ളി ഗ്രാപഞ്ചായത്തിന്റെയും ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും നേതൃത്വത്തില്‍ അശോക മര തൈകള്‍ നട്ടു.വാക വട്ടംപറമ്പില്‍ സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടന്ന ചടങ്ങ് പ്രൊഫ: സി രവിന്ദ്രനാഥ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത അദ്ധ്യക്ഷയായി. വ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന് മൂക്കോല, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ എന്‍.ബി ജയ, ചിത്ര രതീഷ്, മുല്ലശ്ശേരിബ്ലോക്ക് പഞ്ചായത്ത് അംഗം ആഷിക്ക് വലിയകത്ത് പഞ്ചായത്ത് അംഗങ്ങളായ തുളസിരാമചന്ദ്രന്, ആനി ജോസ്, എളവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.പി രാജു, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ എം.ജി പ്രശാന്തി, ബി.ആര് സന്തോഷ്, പി എ ഷൈന്‍, സി.ടി ജാന്‍സി, ടി.ഡി സുനില്‍, സരസ്വതി അജയന്, സുബ്രഹ്മണ്യന് വട്ടം പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 50 തൈകളാണ് നട്ടു പിടിപ്പിച്ചത്.



