30.8 C
Kunnamkulam
Sunday, October 11, 2026
Home Bureaus Perumpilavu സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി എയ്യാല്‍ ടീം പ്ലേ ബോയ്‌സ് കലാ സാംസ്‌കാരിക ക്ലബ്ബ്

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി എയ്യാല്‍ ടീം പ്ലേ ബോയ്‌സ് കലാ സാംസ്‌കാരിക ക്ലബ്ബ്

15

എയ്യാല്‍ ടീം പ്ലേ ബോയ്‌സ് കലാ സാംസ്‌കാരിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ,നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. പന്നിത്തടം കാരുണ്യ മെഡിക്കല്‍ സെന്റര്‍, തൃശൂര്‍ ഐ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ എയ്യാല്‍ ടി.എം. ഹാളില്‍ വെച്ചാണ് ക്യാമ്പ് നടത്തിയത്.കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം. നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലേ ബോയ്‌സ് ക്ലബ് പ്രസിഡന്റ് കിഷോര്‍ കിഴുവീട്ടില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.എ. ഉണ്ണികൃഷ്ണന്‍, മിനി അനില്‍കുമാര്‍, ഗീത രാജന്‍ എന്നിവര്‍ സംസാരിച്ചു. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ നേത്ര പരിശോധനയ്ക്ക് പുറമെ കരള്‍ രോഗനിര്‍ണ്ണയം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ പരിശോദനകളും സൗജന്യ നിരക്കില്‍ ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

 

ADVERTISEMENT
error: Content is protected !!