30.8 C
Kunnamkulam
Sunday, October 11, 2026
Home Bureaus Perumpilavu മലബാർ ഭദ്രാസന കുന്നംകുളം സെന്ററിന്റെ 24-ാമത് കൺവൻഷൻ സമാപിച്ചു

മലബാർ ഭദ്രാസന കുന്നംകുളം സെന്ററിന്റെ 24-ാമത് കൺവൻഷൻ സമാപിച്ചു

20

നാലു ദിവസങ്ങളിലായി നടന്നു വന്ന മലങ്കര മാര്‍ത്തോമ്മാ സുറിനായി സഭ മലബാര്‍ ഭദ്രാസന – കുന്നംകുളം സെന്ററിന്റെ ഇരുപത്തി നാലമത് കണ്‍വന്‍ഷന്‍ സമാപിച്ചു.അക്കിക്കാവ് ദീനബന്ധു മിഷന്‍ കേന്ദ്രത്തില്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് ഉദ്ഘാടനം നടത്തിയ കണ്‍വെന്‍ഷനില്‍ വിവിധ ദിവസങ്ങളിലായി കോഴിക്കോട് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയിലെ റവ. അനീഷ് തോമസ് തോമസ് , ബ്രദര്‍ സാം ഡോ. വര്‍ഗീസ് തോമസ് , ഷീന ബിജു, റവ വറ്റ് സുനില്‍ മാത്യു എന്നിവര്‍ വചന സന്ദേശം നല്‍കി. സന്നദ്ധ സുവിശേഷസംഘം, സേവികാസംഘം, സീനിയര്‍ സിറ്റീസണ്‍, വിഡോസ് ഫെലോഷിപ് എന്നിവരുടെ യോഗം ഉണ്ടായിരുന്നു.സമാപനദിവസമായ ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഡല്‍ഹി ഭദ്രാസന അധ്യക്ഷന്‍ സഖറിയാസ് മാര്‍ അപ്രേം മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന മാര്‍ത്തോമ്മാ കുടുംബസംഗമത്തിന് ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ് അധ്യക്ഷത വഹിച്ചു. കുന്നംകുളം സെന്റര്‍ മാര്‍ത്തോമ്മാ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. എല്ലാദിവസവും യോഗാനന്തരം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.നാലു ദിവസങ്ങളിലായി നടന്ന കണ്‍വെന്‍ഷന് പ്രസിഡന്റ് റവ. ലിനു ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ പി.സി.റോബര്‍ട്ട്, ട്രഷറര്‍ ഡോ.സി.ഡി.ലതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!