30.8 C
Kunnamkulam
Sunday, October 11, 2026
Home Bureaus Kechery കേച്ചേരി ആക്ട്‌സ് സില്‍വര്‍ ജൂബിലി ; ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കം

കേച്ചേരി ആക്ട്‌സ് സില്‍വര്‍ ജൂബിലി ; ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കം

16

ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി.അപകടങ്ങളിലും മറ്റു അത്യാഹിതങ്ങളിലും 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, മഴുവഞ്ചേരി ആക്ട്‌സ് സേവനാലയം കേന്ദ്രീകരിച്ച് ഫിസിയോതെറാപ്പി സേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാന ക്യാമ്പുകള്‍, ജീവന്‍ രക്ഷാ, മെഡിക്കല്‍ ഉപകണണങ്ങളുടെ വിതരണങ്ങള്‍,ബോധവല്‍ക്കര സെമിനാറുകള്‍, ശില്‍പ്പശാലകള്‍, ക്യാമ്പയ്‌നുകള്‍ തുടങ്ങിയ നാടിന്റെ ഹൃദയസ്പന്ദനമായി മാറിയ നീണ്ട 25 വര്‍ഷക്കാലത്തെ ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ സൗജന്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ സുമനസ്സുകളോടുള്ള നന്ദി അറിയിക്കുന്നതിനാണ് ഗൃഹ സന്ദര്‍ശന പരിപാടി സംഘടിപ്പിക്കുന്നത്. ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന് കീഴിലുള്ള പതിനാല് യൂണിറ്റ് കമ്മിറ്റികളാണ് ഗൃഹ സന്ദര്‍ശന പരിപാടിക്ക് നേതൃത്വം നല്‍കുക. നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണവും നടത്തുന്നതിന് കൂടി സംഘടിപ്പിച്ചിട്ടുള്ള ഗൃഹസന്ദര്‍ശന പരിപാടിയുടെ ബ്രാഞ്ച് തല ഉദ്ഘാടനം പെരുമണ്ണ് യൂണിറ്റില്‍ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം ലീലാ രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് വി.എ.കൊച്ചുലാസര്‍ അധ്യക്ഷനായി, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ്, ആക്ട്‌സ് ജില്ലാ കണ്‍വീനര്‍ കെ.എം അബ്ദുല്‍ സലീം എന്നിവര്‍ വിശിഷ്ടാതിഥികളായി, ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് സെക്രട്ടറി എം.എം. മുഹ്‌സിന്‍, ബ്രാഞ്ച് ട്രഷറര്‍ എം കെ മുഹമ്മദ് ബഷീര്‍ എടക്കളത്തൂര്‍ യൂണിറ്റ് പ്രസിഡണ്ടും തോളൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ ഇ.പി. ജോയ്, പെരുമണ്ണ് യൂണിറ്റ് സെക്രട്ടറി കെ.എ.രവിചന്ദ്രന്‍, പെരുമണ്ണ് യൂണിറ്റ് ട്രഷറര്‍ എ.കെ.ഷക്കീര്‍ ബ്രാഞ്ച് ഭാരവാഹികളായ വി.എ.ജനീഫര്‍, സി.ടി. റോഷന്‍ കുമാര്‍, പി.എസ്.ബിജോയ്, പി.സി.ഗ്ലാഡ്‌റേ ജോണ്‍, എം.വി. സുനില്‍, പി.യു. ഷെഹീം എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!