30.8 C
Kunnamkulam
Sunday, October 11, 2026
Home Bureaus Perumpilavu കൊരട്ടിക്കര മാര്‍ കൂറീലോസ് പള്ളി പെരുന്നാള്‍ കൊടിയേറി

കൊരട്ടിക്കര മാര്‍ കൂറീലോസ് പള്ളി പെരുന്നാള്‍ കൊടിയേറി

22

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ കീഴിലുള്ള കൊരട്ടിക്കര മാര്‍ കൂറീലോസ് പള്ളി പെരുന്നാളിന് കൊടിയേറി.ഞായറാഴ്ച രാവില വിശുദ്ധ കുര്‍ബ്ബാനാനക്കു ശേഷം ഇടവക വികാരി റവ. ഫാ. തോമസ് കുരിയന്‍ കൊടിയേറ്റം നടത്തി. ഒക്ടോബര്‍ 14,15 തീയ്യതികളിലായാണ് പെരുന്നാള്‍ആഘോഷിക്കുന്നത്. സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. 14 ന് വൈകീട്ട് 6 മണിക്ക് ഹൈവേ കുരിശുപള്ളിയില്‍ നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്രയോടെ പെരുന്നാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് 7 മണിക്ക് സന്ധ്യാ നമസ്‌ക്കാരം, പ്രദക്ഷിണം ആശിര്‍വാദം എന്നിവക്കു ശേഷം നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.
15 ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്‌ക്കാരവും 8:30 ന് അഭിവന്ദ്യ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപോലീത്തായുടെ മുഖ്യ കര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും ധൂപപ്രാര്‍ത്ഥനയും കൈമുത്തും ഉണ്ടായിരിക്കും. വൈകീട്ട് 5 മണിക്ക് ദേശക്കാരുടെ ആഘോഷ സമാപനത്തിന് ശേഷം പള്ളിക്ക് ചുറ്റും പ്രദക്ഷിണവും ശ്ലൈഹിക വാഴ്വും പൊതു സദ്യയും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. തോമസ് കുരിയന്‍, സെക്രട്ടറി തോമസ് പി. എസ്., ട്രഷറര്‍ പ്രിന്‍സണ്‍ കെ. സി. എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!