30.8 C
Kunnamkulam
Sunday, October 11, 2026
Home Bureaus Perumpilavu ബാബു എം.പാലിശേരി ചരമവാർഷിക ദിനാചരണം; ഡി.വൈ.എഫ്.ഐ രക്തദാന ക്യാമ്പ് നടത്തി

ബാബു എം.പാലിശേരി ചരമവാർഷിക ദിനാചരണം; ഡി.വൈ.എഫ്.ഐ രക്തദാന ക്യാമ്പ് നടത്തി

29

സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ കുന്നംകുളം എം.എല്‍.എയുമായിരുന്ന
ബാബു എം. പാലിശേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 32 യൂണിറ്റുകളില്‍ നിന്നായി 100-ലധികം പേര്‍ ക്യാമ്പില്‍ രക്തദാനം നടത്തി. ഐ.എം.എയുമായി സഹകരിച്ച് കൊരട്ടിക്കര ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ നേതാക്കളായ കെ. കൊച്ചനിയന്‍, മുഹമ്മദ് ഹാഷിം, ബിന്ദു ധര്‍മ്മന്‍, പി.ഐ. രാജേന്ദ്രന്‍, പത്മം വേണു ഗോപാല്‍, കെ.ബി. ജയന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!