32.8 C
Kunnamkulam
Monday, October 12, 2026
Home Bureaus Perumpilavu സേവാ സങ്കൽപ്പ് അഭിയാൻ: കാട്ടകാമ്പാലിൽ സൂചനാ ബോർഡുകൾ ശുചീകരിച്ച് ബിജെപി

സേവാ സങ്കൽപ്പ് അഭിയാൻ: കാട്ടകാമ്പാലിൽ സൂചനാ ബോർഡുകൾ ശുചീകരിച്ച് ബിജെപി

23

മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളില്‍ നരേന്ദ്ര മോദി 25 വര്‍ഷം പൂത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി സേവാ സങ്കല്‍പ്പ് അഭിയാന്‍, സേവനം എന്റെ കടമ എന്ന ബാനറില്‍ ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സൂചനാ ബോര്‍ഡുകള്‍ വൃത്തിയാക്കി. ചെറുവള്ളികടവ് പാലം മുതല്‍ കരിച്ചാല്‍ കടവ് വരെയുള്ള സൂചനാ ബോര്‍ഡുകളാണ് വൃത്തിയാക്കിയത്. ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം എന്‍ സുനീഷ്, ജന സെക്രട്ടറി അരുണ്‍ ഗഗനന്‍, സെക്രട്ടറി അജീഷ് അശോകന്‍, പി ജി അജിത്ത്, സി എസ് സസ്നീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!