26.7 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Perumpilavu ഭക്തിനിര്‍ഭരമായി ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ 70-ാം ശ്രാദ്ധാചരണം

ഭക്തിനിര്‍ഭരമായി ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ 70-ാം ശ്രാദ്ധാചരണം

24

ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ 70-ാം ശ്രാദ്ധാചരണം ഭക്തിനിര്‍ഭരമായി.ശ്രാദ്ധദിനത്തില്‍ കിഴക്കുനിന്ന് വരുന്ന പദയാത്ര മരത്തംകോട് മേരിമാതാ ദേവാലയങ്കണത്തില്‍ നിന്നും , പടിഞ്ഞാറ് നിന്ന് വരുന്ന പദയാത്ര കുന്നംകുളം സെന്റ് ജോര്‍ജ് ആശ്രമ ദേവാലയങ്കണത്തില്‍ നിന്നും , വടക്കുനിന്ന് വരുന്ന പദയാത്ര പാ റേമ്പാടം സെന്റ് ആന്റണീസ് ദേവാലയങ്കണത്തില്‍ നിന്നും ആരംഭിച്ച് ചൊവ്വന്നൂര്‍ സെന്റ് തോമസ് ദൈവാലയങ്കണത്തില്‍ എത്തിച്ചേര്‍ന്നു. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍. ജോസ് പുളിക്കല്‍ പദയാത്രകളെ സ്വീകരിച്ച് ആശീര്‍വദിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക്
കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍. ജോസ് പുളിക്കല്‍ മുഖ്യ കാര്‍മികനായി. കബറിടത്തില്‍ പുഷ്പാര്‍ച്ചന ,നേര്‍ച്ച ഊട്ട് , നവജാത ശിശുക്കള്‍ക്ക് ചോറൂണ് എന്നിവയു ഉണ്ടായിരുന്നു. എരുമപ്പെട്ടി ഫൊറാന വികാരി ഫാ. ജോഷി ആളൂര്‍, ഇടവക വികാരി ബൈജു കാഞ്ഞിരത്തിങ്കല്‍, ഫാ തോമസ് ചുണ്ടല്‍ , ഫാ.ബെന്നി കിടങ്ങന്‍, ഫാ. വര്‍ഗ്ഗീസ് ഊക്കന്‍ ചൊവ്വന്നൂര്‍ സെന്റ് തോമസ് ഇടവകയിലെ മുന്‍ വികാരിമാര്‍ ഊക്കന്‍ തറവാട്ടിലെ വൈദികര്‍ അടകം 23 വൈദികാര്‍ സഹകാര്‍മികരായി. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റിന്‍സി ( സി. എസ്. സി ) ജനറല്‍ കണ്‍വീനര്‍ എം.വി. വില്‍സന്‍ , കൈക്കാരമാരായ എം ആര്‍ തോമസ് ,ഇ. പി ജസ്റ്റസ്, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ വര്‍ഷ ( സി. എസ്. സി ) , പി.വി. ജോജി, ജോഫി എം. ജെ , ഷിജു പി. ഡി., ബിജു റ്റി.റ്റി.പോള്‍ മണ്ടുംപാല്‍ തുടങ്ങി ശ്രാദ്ധാചരണ കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി. ഊക്കനച്ചന്റെ 70-ാം ശ്രാദ്ധാചരണം സിസിടിവി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.പ്രസക്ത ഭാഗങ്ങള്‍ പിന്നീട് സംപ്രേഷണം ചെയ്യും.

 

 

ADVERTISEMENT
error: Content is protected !!