കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് സമരം ചെയ്ത എ.ഐ.എസ്.എഫ്.-എ.ഐ.വൈ.എഫ്. നേതാക്കളെ പോലീസ് ക്രൂരമായി മര്ദ്ദിക്കുകയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധവുമായ് എഐവൈഎഫ് തൃശൂര് ജില്ലാ കമ്മിറ്റി. തൃശൂര് കോര്പ്പറേഷന് ഓഫീസിന് മുന്നില് സംഘടിപ്പിച്ച പ്രതിഷേധ സമരം എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീര് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ.വിനീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കനിഷ്കന് വല്ലൂര്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. വിവേക്, എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അര്ജുന് മുരളീധരന്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡണ്ട് സാജന് മുടവങ്ങാട്ടില് എന്നിവര് സംസാരിച്ചു. ജനാധിപത്യ അവകാശങ്ങള് കവരുന്ന കേന്ദ്ര സര്ക്കാരിന്റെ നയങ്ങള്ക്കെതിരെ പോരാട്ടം കൂടുതല് ശക്തമാക്കുമെന്ന് നേതാക്കള് വ്യക്തമാക്കി.



