25.3 C
Kunnamkulam
Friday, October 16, 2026
Home Bureaus Perumpilavu കോമേഴ്സില്‍ പി എച്ച് ഡി നേടിയ ഡോ.സി. സതീഷ്‌കുമാറിനെ അനുമോദിച്ചു

കോമേഴ്സില്‍ പി എച്ച് ഡി നേടിയ ഡോ.സി. സതീഷ്‌കുമാറിനെ അനുമോദിച്ചു

31

ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്നും കോമേഴ്സില്‍ പി എച്ച് ഡി കരസ്ഥമാക്കിയ പഴഞ്ഞി അരുവായിസ്വദേശി ചെറുവത്തൂര്‍ ഡോ.സി. സതീഷ്‌കുമാറിനെ പഴഞ്ഞി പബ്ലിക് ലൈബ്രറി ഭരണസമിതി അനുമോദിച്ചു. വായനശാല പ്രസിഡന്റ് കെ ടി ഷാജന്‍ പൊന്നാട അണിയിച്ചു. സെക്രട്ടറി ഷാജി കെ ജോര്‍ജ്, താലൂക് ലൈബ്രറി കൌണ്‍സില്‍ പ്രതിനിധി ഉദയശങ്കരന്‍ എം, ഭരണസമിതി അംഗങ്ങളായ ജോമോന്‍ കെ ജോസ്, ലൈജു പി കെ, സാന്ദ്ര മരിയ കെ എസ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തൃശ്ശൂര്‍ ജില്ലയിലെ ഇക്കോ ടൂറിസത്തെ കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. പഴഞ്ഞി മാര്‍ ബാസേലിയോസ് എല്‍ പി സ്‌കൂള്‍, പഴഞ്ഞി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലും, പഴഞ്ഞി എം ഡി കോളേജ്, കുന്നംകുളം കിഴൂര്‍ വിവേകാനന്ദ കോളേജ് , വടക്കാ ഞ്ചേരി വ്യാസ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോ സതീഷ് കുമാര്‍ ഇപ്പോള്‍ കോളേജ്അധ്യാപകനായി ജോലി ചെയ്തുവരികയാണ്.

ADVERTISEMENT
error: Content is protected !!