കുന്നംകുളം ബഥനി സെന്റ് ജോണ്സ് ഹയര് സെക്കണ്ടറി സ്കൂളില് വിജയദശമി ദിനത്തില് കുട്ടികള്ക്ക് ആദ്യാക്ഷരം കുറിക്കുന്നതിനായി വിദ്യാരംഭം സംഘടിപ്പിക്കുന്നു. സ്കൂള് ഓഡിറ്റോറിയത്തില് 21-ാം തിയ്യതി രാവിലെ 9.30 മുതല് നടക്കുന്ന വിദ്യാരംഭ ചടങ്ങില് മലങ്കര ഓര്ത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസനാധിപന് ഡോ. ഗീവര്ഗ്ഗീസ് മാര് യൂലിയോസ് മെത്രാപ്പോലീത്ത, വാസ്തു ശാസ്ത്ര വിദഗ്ധന് കാണിപ്പയ്യൂര് മകന് കൃഷ്ണന് നമ്പൂതിരിപ്പാട് എന്നിവര് കുരുന്നുകള്ക്ക് ആദ്യാക്ഷരം കുറിക്കും കൂടുതല് വിവരങ്ങള്ക്ക് 94 47 20 95 04, 95 39 48 73 09, 94 95 07 50 94 എന്നി നമ്പറുകളില് ബന്ധപ്പെടേണ്ടതാണ്.



