വിസ്ഡം സ്റ്റുഡന്റസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില് ഹയര്സെക്കന്ഡറി വിദ്യാര്ത്ഥി സമ്മേളനം ‘ ടീന്സ്പേസ് ‘ ഒക്ടോബര് 18, ഞായറാഴ്ച പരൂര് ഡ്രീം പാലസ് ഓഡിറ്റോറിയത്തില് നടത്തുമെന്ന് ഭാരവാഹികള് പുന്നയൂര്ക്കുളത്ത് വാര്ത്താസമ്മേളനത്തിലൂടെ അറിയിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് അഷ്റഫ് സുല്ലമി ഉദ്ഘാടനം ചെയ്യും.വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡന്റ് അസ്ലം വലപ്പാട് അധ്യക്ഷത വഹിക്കും. പുന്നയൂര്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന് തളികശ്ശേരി മുഖ്യാതിഥിയാകും. വിവിധ സെഷനുകളിലായി വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ജനറല് സെക്രട്ടറി സഫ്വാന് അല് ഹികമി , അര്ഷദ് അല്ഹികമി ,ശുഐബ് മദീനി ,അസ്ഹര് ചാല്ലിശ്ശേരി , നസ്രുല്ലാഹ് മസൂദ് , നിയാസ് കൂരിയാടന്, ഹാരിസ് ആറ്റൂര്, സലാഹുദ്ധീന് അല് ഹികമി, അബ്ദു റൗഫ് അല് ഹികമി, അന്വര് അബൂബക്കര്, ആഷിക് ഷോര്ണൂര് എന്നിവര് ക്ലാസ്സ് നയിക്കും. മധുരം ഖുര്ആന്, ഈണം, കരിയര് മോട്ടിവേഷന്, പാനല് ഡിസ്ക്കഷന്, സ്പോട്ട് ക്വിസ്സ്, തുടങ്ങിയവയും സമ്മേളനത്തില് ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ സ്ഥലങ്ങളില് ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില് ഗൃഹ സന്ദര്ശനങ്ങള്, സ്കൂള് തലങ്ങളില് വിവിധ തരത്തിലുള്ള മത്സരങ്ങള്, ലഹരിക്കെതിരെയുള്ള ബോധവല്ക്കരണം, സന്ദേശ ലഘുലേഖ വിതരണം തുടങ്ങിയവ നടത്തിവരുന്നുണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്ന് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികളായ അസ്ലം വലപ്പാട്, അബ്ദുല് വാഹിദ്, ജാസിര് ജലീല്, അബ്ദുല് ലത്തീഫ് പുന്നയൂര്ക്കുളം, ഉമ്മര് പിള്ളക്കാട് തുടങ്ങിയവര് അറിയിച്ചു.



