വേലൂര് ഗവണ്മെന്റ് ആര്.എസ്.ആര്.വി ഹയര് സെക്കണ്ടറി സ്കൂളിലേക്ക് ഭാരതീയ സ്റ്റേറ്റ് ബാങ്ക് കേച്ചേരി ടൗണ് ബ്രാഞ്ച് ഇന്സിനറേറ്റര് സാനിറ്ററി പാഡ് നല്കി.ബാങ്കിന്റെ സി എസ് ആര് ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.വേലൂര് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രന് ഉദ്ഘാടനം നിര്വ്വഹിച്ചു.പി ടി എ പ്രസിഡണ്ട് ഷൈനി ജിബിന് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര് അനീഷ് ലോറന്സ്, എസ് ബി ഐ കേച്ചേരി ടൗണ് ബ്രാഞ്ച് മാനേജര് ദിവ്യ മോഹന്, വാര്ഡ് മെമ്പര്മാരായ ബദുല് സൈമണ്, ഷീന സാബു സി ഡി എസ് ചെയര്പെഴ്സണ് അരുദ്ധതി സുരേഷ്, പ്രിന്സിപ്പല് കവിത ടിച്ചര് തുടഹ്ഹിയവര് സംസാരിച്ചു.



