29.5 C
Kunnamkulam
Sunday, October 18, 2026
Home Bureaus Kechery കാക്കശ്ശേരി വൈലിക്കുളങ്ങരെക്ഷേത്രത്തില്‍ നവരാത്രി വിളക്കെഴുന്നള്ളിപ്പിന് തുടക്കം

കാക്കശ്ശേരി വൈലിക്കുളങ്ങരെക്ഷേത്രത്തില്‍ നവരാത്രി വിളക്കെഴുന്നള്ളിപ്പിന് തുടക്കം

17

കാക്കശ്ശേരി വൈലിക്കുളങ്ങരെക്ഷേത്രത്തില്‍ നവരാത്രി വിളക്കെഴുന്നള്ളിപ്പിന് തുടക്കമായി. താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പുവ്വത്തൂര്‍ സുബ്രഹ്‌മണ്യന്‍ കോവിലില്‍ നിന്നും . ഇന്ദ്രാം ചിറ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ നിന്നും. ശക്തി ഭൈരവി ക്ഷേത്രത്തില്‍ നിന്നും. പുറപ്പെട്ട വിളക്ക് എഴുന്നുള്ളിപ്പുകളില്‍ നമ്പിയങ്കാവ് പാര്‍വ്വതി ദേവി,അഘോരി ഗണേശന്‍ എന്നി ആനകള്‍ തിടമ്പേറ്റി . മേളത്തിന് പറമ്പന്‍തളി ശ്രീകുമാറും സംഘവും നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി എ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഘടസ്ഥാപന ചടങ്ങിന് മേല്‍ശാന്തി പ്രിനില്‍ ചേര്‍ത്തല കാര്‍മികത്വം വഹിച്ചു. സെന്റര്‍, അനശ്വര, സൗഹൃദ, തപസ്യ , വെസ്റ്റ് എന്നി സമുദായങ്ങളുടെ അഭിമുഖ്യത്തില്‍ എല്ലാദിവസങ്ങളിലും വൈകീട്ട് പ്രസാദ ഊട്ടുണ്ടായിരുന്നു. പരിപാടികള്‍ക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പി എ സുരേന്ദ്രരന്‍, ഷാബി പി കെ, മുരളി പുതുമനശ്ശേരി, പ്രകാശന്‍ കെ എന്‍ ,ലയേഷ് ഗോകുലന്‍, സുനില്‍ പിച്ചൊള്ളി, സുനിഷ് കരുമത്തില്‍, എന്നിവര്‍ നേതൃത്വം നല്‍കി. 21ന് രാവിലെ വിദ്യാരംഭം ഉച്ചയ്ക്ക് പ്രസാദഊട്ട് എന്നിവയുണ്ടാകും.

 

ADVERTISEMENT
error: Content is protected !!