29.6 C
Kunnamkulam
Monday, October 19, 2026
Home CCTV Desk ‘ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി’; സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും കൂടും

‘ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി’; സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും കൂടും

5

ഉപഭോക്തക്കള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷന്‍ വിജ്ഞാപനം ചെയ്തു. ഏപ്രില്‍ മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് പുതിയ നയം. വൈദ്യുതി ബോര്‍ഡിന്റെ മുന്‍കാല നഷ്ടമായ 5000 കോടി രൂപ ഈടാക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് വര്‍ദ്ധനവ്. നാലുവര്‍ഷംകൊണ്ട് ഈ തുക ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ പീക്ക് സമയം വൈകിട്ട് 6 മുതല്‍ 11.30 വരെയാകും.പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് 2027 ഏപ്രില്‍ മുതല്‍ 2032 മാര്‍ച്ച് 31 വരെയാണ് പുതിയ നിരക്ക് ഈടാക്കാന്‍ നീക്കം നടക്കുന്നത്. നാല് വര്‍ഷം കൊണ്ട് സര്‍ചാര്‍ജ് കൂടി വര്‍ധിപ്പിച്ച് 5000 കോടിയുടെ നഷ്ടം നികത്താനാണ് പദ്ധതിയിടുന്നത്.

ADVERTISEMENT
error: Content is protected !!