25.3 C
Kunnamkulam
Thursday, October 22, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് ദന്തപരിശോധന ക്യാമ്പ് നടത്തി

പുന്നയൂര്‍ക്കുളം കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് ദന്തപരിശോധന ക്യാമ്പ് നടത്തി

16

പി.എസ്.എം. ഡെന്റല്‍ കോളേജിന്റെ സഹകരണത്തോടെ പുന്നയൂര്‍ക്കുളം കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ ക്യാമ്പ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി ഉത്ഘാടനം ചെയ്തു. കാരുണ്യം ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് ഹാജി വീട്ടിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.എം. ഡെന്റല്‍ കോളേജിലെ ഡോക്ടര്‍മാരായ ഷുഹൈബ് , സ്മിത ചാള്‍സ്, രാഘേന്ദുനാദ്, റുവാന ഫാത്തിമ്മ, നവീന്‍ നന്ദനന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കാരുണ്യം ജനറല്‍ സെക്രട്ടറി പി.ഷംസുദ്ധീന്‍ സ്വാഗതവും, വൈസ് ചെയര്‍മാന്‍ ഷരീഫ് പാണ്ടോത്തയില്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!