28.4 C
Kunnamkulam
Friday, October 23, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമീണ വായനശാല – കലാസമിതി ‘ആദരണീയം 2026’ സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമീണ വായനശാല – കലാസമിതി ‘ആദരണീയം 2026’ സംഘടിപ്പിച്ചു

32

കണ്ടാണശ്ശേരി ഗ്രാമീണ വായനശാല – കലാസമിതിയുടെ ആഭിമുഖ്യത്തില്‍ ആദരണീയം ചടങ്ങ് സംഘടിപ്പിച്ചു.വിദ്യാഭ്യാസ അവാര്‍ഡ് ദാനം, പ്രതിഭകള്‍ക്ക് ആദരം , സാന്ത്വന പരിചരണ ചികിത്സാ സഹായം വിതരണം എന്നീവയാണ് ആദരണീയം പരിപാടിയുടെ ഭാഗമായി നടത്തിയത്. വായനശാല കേശവേട്ടന്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങ് പ്രൊഫ: സി. രവീന്ദ്രാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു . കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി സജീപ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം രാകേഷ് കണിയാംപറമ്പില്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുല്‍ഫത്ത് ബക്കര്‍, സൗമ്യ നിമീഷ്, വായനശാല പ്രസിഡണ്ട് എന്‍ കെ ബാലകൃഷ്ണന്‍ , സെക്രട്ടറി വി.ഡി ബിജു, കലാസമിതി ഭാരവാഹികളായ സജീഷ് കുന്നത്തുള്ളി ,കെ.ഡി സന്ദീപ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം വി.വി സത്യന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!