എസ്.ഡി.പി.ഐയുടെ യുവജന പ്രസ്ഥാനമായ യങ് ഡെമോക്രാറ്റ്സ് പുന്നയൂര്‍ ബൂത്ത് രൂപീകരണത്തിന്റെ ഭാഗമായി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.. യങ് ഡെമോക്രാറ്റ്സ് മണ്ഡലം സെക്രട്ടറി സക്കീര്‍ ഹുസൈന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ടി.എം. അക്ബര്‍, മണ്ഡലം പ്രസിഡന്റ് കെ എച്ച് ഷാജഹാന്, യങ് ഡെമോക്രാറ്റ്സ് ജില്ലാ ജോയിന്റ് കണ്‍വീനര്‍ ജബ്ബാര്‍ അണ്ടത്തോട്, മണ്ഡലം കമ്മിറ്റി അംഗം മുബീന്, എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി എം നൗഫല്‍, സെക്രട്ടറി അഷ്കര്‍ ഖാദിരിയ്യ, ട്രഷറര്‍ ആര് വി ആഷിഖ്, വൈസ് പ്രസിഡന്റ് അഷ്കര്‍ എടക്കഴിയൂര്‍, ജോയിന്റ് സെക്രട്ടറി ഫിറോസ് ഹുസൈന് എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ടീം അംഗങ്ങളെ പരിചയപ്പെട്ടു. എട്ട് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ വിന്‍ഷെയര്‍ മന്ദലാംകുന്ന് ജേതാക്കളായി. ന്യൂ ഫ്രണ്ട്സ് റണ്ണേഴ്സ് കരസ്ഥമാക്കി. യുണിഡോസ്, എക്കോസ്, യൂത്ത് പവര്‍, ഡി സോണ്‍, സി.എച്ച്. കുഴിങ്ങര, ടിപ്പു എഫ്.സി എന്നീ ക്ലബ്ബുകളും ടൂര്‍ണമെന്റില്‍ പങ്കെടുത്തു.



