പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പിതാവിനെയും അവഹേളിച്ച് പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കോലം കത്തിച്ച് ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് പി.ജെ.ജെബിന് അധ്യക്ഷത വഹിച്ചത യോഗം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി രേഷ്മ സുനില്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഷൈനി കാര്ത്തികേയന്, മുനിസിപ്പല്‍ പ്രസിഡന്റുമാരായ രഞ്ജിത്ത് സ്രാമ്പിക്കല്‍, പ്രനീഷ് തെക്കെപ്പുറം, അഖില്‍ കുട്ടഞ്ചേരി, യദു കുറുമാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട് സ്വാഗതവും മണ്ഡലം ട്രഷറര്‍ വീഗീഷ് നന്ദിയും പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിരന്തരമായ അധിക്ഷേപങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറയണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.



