സിഐടിയു 16-ാം മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പതാക ദിനം ആചരിച്ചു.വിവിധ പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പതാക ദിനത്തിന്റെ ഭാഗമായി പാവറട്ടി സെന്ററില്‍ പതാക ദിനാചരണം സിഐടിയു മണലൂര്‍ ഏരിയ സെക്രട്ടറി പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് വി.ജി സുബ്രഹ്മണ്യന് അദ്ധ്യക്ഷനായി. എ.ടി വിന്‍സെന്റ്, വി എസ് ശേഖരന് , കെ.ആര് സുമേഷ്, എന്‍.എ മുജീബ് റഹ്മാന് , റെജുല,സന്തോഷ്, വി എല്‍ രാജന് എന്നിവര്‍ സംസാരിച്ചു . നവംബര്‍ 6 മുതല്‍ 9 വരെ കോട്ടയത്ത് വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.



