31.8 C
Kunnamkulam
Tuesday, October 27, 2026
Home Bureaus Kechery മറ്റം കെ.സി.വൈ.എം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മറ്റം കെ.സി.വൈ.എം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

8

മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ കെ.സി.വൈ.എം സംഘടനയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കുന്നംകുളം ദയ റോയല്‍ ആശുപത്രിയുടെയും,ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റിലിന്റെയും സംയുക്ത സഹകരണത്തോടെയാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മറ്റം സെന്റ് തോമസ് ഫൊറോന സഹ വികാരി ഫാ. ജിയോ വേലൂക്കാരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മറ്റം യൂണിറ്റ് പ്രസിഡണ്ട് അലക്‌സ് ജോസ് അധ്യക്ഷനായി. ആര്യ ഐ കെയര്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സുനീഷ് ചന്ദ്രന്‍, കുന്നംകുളം ദയ റോയല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ എ.എം മിഥുല്‍ കുമാര്‍ എന്നിവര്‍ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ക്യാമ്പ് കണ്‍വീനര്‍ അലക്‌സ് ഫ്രാന്‍സീസ് , പ്രോഗ്രാം കണ്‍വീനര്‍ സ്നേഹ ഷാജു എന്നിവര്‍ സംസാരിച്ചു. ഡോ. ജ്യോതി, ഡോ. പ്രേമാനന്ദന്‍, ഡോ. ഗ്രീഷ്മ ഗോപാല്‍, ഡോ.പി.എസ് ശ്രീലേഖ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് വിഭാഗങ്ങളായി നടന്ന ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!