ചാവക്കാട് ഓവുങ്ങലില്‍ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ജോണീസ് ബസ് കണ്ടക്ടര്‍ ആഷിക്ക് (36), മകന് ഷഹീം (13), തൊട്ടാപ്പ് സ്വദേശി ഷിനാഫ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാഞ്ഞാണി – ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘വഴിനടയ്ക്കല്‍’ എന്ന സ്വകാര്യ ബസ്സ് എതിര് ദിശയില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റവരെ ആദ്യം ചാവക്കാട്ടെ ഹയാത്ത് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.



