നവംബര്‍ 1-ാം തിയ്യതി തിരുന്നാള്‍ ആഘോഷിക്കുന്ന മറ്റം ഇടവകയ്ക്ക് കീഴിലുള്ള കിഴക്കേ പന്നിശ്ശേരി ഉണ്ണിശോ കുരിശുപള്ളിയില്‍ തിരുനാളിന് കൊടിയേറി. ചൊവ്വാഴച്ച രാവിലെ മറ്റം സെന്റ് തോമസ് ഫൊറോന ഇടവക വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ കൊടിയേറ്റം നിര്‍വഹിച്ചു.തുടര്‍ന്ന് കാക്കശ്ശേരി ഇടവക പ്രിസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. തോമസ് ഊക്കനച്ചന്റെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, നൊവേന വി. കുര്‍ബാന എന്നിവ നടന്നു. തിരുനാള്‍ ദിവസം നവംബര്‍ ഒന്നാം തിയ്യതി ഞായറാഴ്ച വൈകീട്ട് 5: 30 ന് ദിവ്യബലിയും ലദീഞ്ഞ് നൊവേന ഉണ്ടായിരിക്കും ഫാ. സ്റ്റീഫന്‍ അറക്കല്‍ കാര്‍മ്മികനാകും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ വിതരണവും നടക്കും വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍, സഹവികാരി ജിയോ വേലുക്കാരന്‍ കൈക്കാരന്മാരായ സി കെ ജോയ്, എം ജെജോഷി, ഷാജി കെ സൈമണ്‍, സി ടി.സ്പര്‍ട്ടക്കസ്, കണ്‍വീനര്‍ ജോബി ചിറ്റിലപ്പിള്ളി ജോയിന്റ് കണ്‍വീനര്‍ ലിന്റോ ദേവസ്സി, ജോസഫ് ടി. ഡി, സോജന്‍ കെ. ജെ എന്നിവര്‍ തിരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കും.



